ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ ഉണ്ടായ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അഞ്ച് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജേഷ് റിഷിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ഫെബ്രവരി 20 നാണ് ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ മഞ്ഞ് ഇടിച്ചില്‍ ഉണ്ടായത്. മഞ്ഞിടിച്ചില്‍ ഉണ്ടായ അന്ന് തന്നെ മരണപ്പെട്ട ഹവീല്‍ദാര്‍ രാകേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികര്‍ക്കായുള്ള തിരച്ചിലിനായി 500 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.