ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ജമാ അത്ത് ഇസ്ലാമിയെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ജമാ അത്ത് ഇസ്ലാമിയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപിയും, നാഷണല്‍ കോണ്‍ഫറന്‍സുമാണ് പ്രതിഷേധിച്ചത്.
ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ പ്രതിഷേധം നടത്തി. ഏകാധിപത്യഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും പിഡിപി നേതാക്കളും വിമര്‍ശിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജമാഅത്ത് ഇസ്ലാമിയെ നിരോധിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. അണ്‍ലോഫുള്‍ ആക്ട്വിറ്റീസ് ആക്ട് 1967 ലെ മൂന്നാം വകുപ്പ് പ്രകാരമാണ് ജമാഅത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീര്‍ ഘടകത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
ജമാഅത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീര്‍ ഘടകം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും ഭീകര സംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്റിന് കളമൊരുക്കുന്നുവെന്നും കാണിച്ചാണ് സംഘടനയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജമ്മു കശ്മീര്‍ ജമാ അത്ത് ഇസ്ലാമി വഴി ഭീകരര്‍ക്ക് പണമെത്തിയെന്ന് കണ്ടെത്തിയതും നിരോധനത്തിന് കാരണമായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
40 ജവാന്മാര് കൊല്ലപ്പെടാന്‍ ഇടയാക്കിയ പുല്‍വാമയ്ക്ക് ആക്രമത്തിന് ശേഷം കാശ്മീരില്‍ വിഘടനവാദികളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു. കൂട്ടത്തില്‍ ജമാഅത്ത് ഇസ്ലാമിയുടെ നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു. പിന്നാലെയാണ് സംഘടനയെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.