ന്യൂഡല്‍ഹി: കൃത്യസമയത്ത് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മെയ് മാസത്തോടെ 16-ാം ലോക്സഭയുടെ കാലാവധി അവസാനിക്കും. ഈ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ- പാകിസ്താന് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച പശ്ചാത്തലത്തില്‍ അഭ്യൂഹങ്ങള്‍ തളളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രംഗത്തെത്തി. തെരഞ്ഞെടുപ്പ് വൈകില്ലെന്നും കൃത്യസമയത്ത് തന്നെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.