ന്യൂഡല്‍ഹി: പാകിസ്താന് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വിവരം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അറിഞ്ഞില്ല? എന്ന് ബിജെപി എംപി സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ്. വ്യോമസേന ആക്രമണം നടത്തുന്നത് സംബന്ധിച്ച് ഏഴു പേര് മാത്രമാണ് അറിഞ്ഞിരുന്നത് എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സേനകളുടേയും (കര, വ്യോമ, നാവിക) മേധാവികള്‍, ഐബിയുടേയും (ഇന്റലിജന്‍സ് ബ്യൂറോ) റോയുടേയും (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) തലവന്മാര് എന്നിവരാണ് ഈ ഏഴു പേര്. എന്നാല്‍ ഈ പേരുകളില്‍ പ്രതിരോധമന്ത്രിയുടെ പേര് ഉള്‍പ്പെട്ടില്ല.
I learn that our smash hit operation against terror camps in Pak and PoK was conceptualised by by just seven persons: PM NSA three service Chief and IB & RAW.
— Subramanian Swamy (@Swamy39) March 1, 2019