ന്യൂഡല്‍ഹി: വിമാന ഇന്ധന വിലയില്‍ 10 ശതമാനം വര്‍ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതോടെ ടിക്കറ്റ് വിലയിലും മാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ലാഭമില്ലാത്ത വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് ഐസിആര്‍എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിമാനക്കമ്പനികള്‍ സീറ്റിങ് കപ്പാസിറ്റി കുറച്ചേക്കുമെന്നും ഇതോടെ ഉണ്ടാകുന്ന അധികച്ചിലവുകള്‍ പരിഹരിക്കുന്നതിനുള്ള തുക യാത്രക്കാരില്‍ നിന്ന് ഈടാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാര്‍ വര്‍ധിച്ചെങ്കിലും ലാഭമില്ലാതെയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ മുന്നോട്ട് പോകുന്നത്.
ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികള്‍ക്ക് പ്രതിദിനം 20 കോടി രൂപ വീതമാണ് ഏപ്രില്‍ മുതല്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാതിരുന്നതും പൈലറ്റുമാരുടെ മിന്നല്‍ സമരവും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും നിലനില്‍പ്പ് അപകടത്തിലാക്കിയെന്ന് കമ്പനികള്‍ പറയുന്നു.