ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടര്‍മാര്‍ക്ക്, രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ലഭിക്കുന്ന പരാതിയില്‍ കമ്മീഷന് നടപടിയെടുക്കും.
വ്യക്തികള്‍ക്ക് സിറ്റിസണ്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനിലൂടെ മൊബൈല്‍ നമ്പറുപയോഗിച്ച് പരാതി സമര്‍പ്പിക്കാം. ജിപിഎസ് സൗകര്യം ഉപയോഗിച്ച് സ്ഥലം തിരിച്ചറിഞ്ഞാകും പരാതിയില്‍ കമ്മിഷന് നടപടിയെടുക്കുക.
നല്കിയ പരാതി സ്വീകരിച്ചോ എന്നും അതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയുന്നതിനും ആപ്പില്‍ സൗകര്യമുണ്ടായിരിക്കും. വിഷയത്തില്‍ സ്വീകരിച്ച നടപടി എസ്എംഎസ് സന്ദേശമായി പരാതിക്കാരെ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.