ലക്നൗ: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുമ്പോള് ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ്.
രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ ജനങ്ങള്‍ ഗവണ്മെന്റിനെ പിന്താങ്ങുമ്പോള് ഒരുകോടി ബിജെപി പ്രവര്‍ത്തകരുമായി സംസാരിച്ച് റെക്കോര്‍ഡ് ഇടാനാണ് മോഡി ശ്രമിക്കുന്നതെന്നും ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ക്ക് വരെ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയില്‍ നാണക്കേടുണ്ടെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ കാണാതായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമയാന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശ്വാസമടക്കി പിടിച്ച് എല്ലാവരും കാത്തിരിക്കുകയാണ്. എന്നാല്‍ നമ്മുടെ നേതൃത്വം ഇപ്പോഴും നിശബ്ദത പാലിക്കുകയാണെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.
അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ 1500 കേന്ദ്രങ്ങളിലായി ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യത്തിലൂടെ മോഡി ഒരുകോടി ബിജെപി പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണമാണ് ബിജെപി ഈ പരിപാടിക്ക് നല്‍കിയത്. ഇതിനെതിരെയാണ് അഖിലേഷ് യാദവിന്റെ വിമര്‍ശനം.