ന്യൂ ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ന്യൂ ഡല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ്ങ് ഇന്ത്യ കമ്പനിയിലേക്ക് അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ മാറ്റിയിരുന്നു.
1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത് ദിനപത്രം പ്രസിദ്ധീകരിക്കാനാണ്. എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്കി. ഇത് ചോദ്യംചെയ്തുള്ള ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെ അസോസിയേറ്റ് ജേര്‍ണല്‍ നല്കിയ ഹര്‍ജിയിലാണ് ഇന്ന് ഡിവിഷന് ബെഞ്ച് വിധി പറയുന്നത്.