വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തെറിഞ്ഞ ജെയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് ബാലകോട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 14 വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍.
പാകിസ്താന് പൗരനായ ഹഫേസ് കെ റഹ്മാന് ബാലകോട്ടിലെ കേന്ദ്രത്തില്‍ പരിശീലനം നേടിയതായി യുഎസ് കരസേനാമേധാവി ജെഫ്രി മില്ലര്‍ 2004 ജനുവരി 31 ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആയുധപ്രയോഗത്തിലും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ഇയാള്‍ക്ക് പരിശീലനം ലഭിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശീലനകേന്ദ്രത്തിന് പാകിസ്താന് സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിലും ഹഫേസ് റഹ്മാന് പങ്കെടുത്തിരുന്നതായാണ് സൂചന. പരിശീലനത്തിന് ശേഷം ജെയ്ഷെ പ്രവര്‍ത്തകര്‍ക്കൊപ്പം ഹഫേസ് അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങി. താലിബാന് വേണ്ടിയും ഇയാള്‍ സേവനം നല്‍കിയതായി പറയുന്നു.
നാല്‍പ്പതോളം സൈനികര്‍ വീരമൃത്യുവരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യാമസേന നടത്തിയ മിന്നലാക്രമണത്തിലാണ് ബലാകോട്ട് ഉള്‍പ്പെടെ മൂന്ന് ഭീകര പരിശീലനകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചത്.