കൊല്‍ക്കത്ത: ഇന്ത്യയുടെ രണ്ടാം മിന്നലാക്രമണത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഇടതുപക്ഷവും പങ്കെടുക്കും. നേരത്തേ ഇടതു പാര്‍ട്ടികള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അവര്‍ നിലപാട് മാറ്റുകയായിരുന്നു. യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തേക്കും എന്നാണ് സൂചന.
പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാന്‍ തീരുമാനിച്ചത് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു മിനിമം പരിപാടി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. യോഗത്തില്‍ നിന്നും ഇടതു പാര്‍ട്ടികള്‍ വിട്ടുനിന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഇല്ലാത്തതിനാലാണ്.
രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് ബുധനാഴ്ച പാക് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണത്തെ കണ്ടത് വ്യോമസേനയുടെ വിജയമായാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യോമസേനയെ അഭിനന്ദിച്ച് ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു.