അഖ്നൂര്‍; അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ആറ് സൈനികര്‍ക്ക് പരിക്ക്. അഖ്നൂര്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. അഖ്നൂര്‍, നൗഷെര എന്നിവിടങ്ങളില്‍ പാകിസ്താന് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ ഇന്ന് രാവിലെ തിരിച്ചടിച്ചിരുന്നു. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പിന്നാലെയാണ് പാക് സൈന്യം വെടിനിറുത്തല്‍ കരാല്‍ ലംഘിച്ചത്.