ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് രേഖകളും ഭീകര സംഘടനകളുടെ ലെറ്റര്‍ ഹെഡ്ഡുകളും സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. വിഘടനവാദിയായ മിര്‍വാസി ഫറൂഖിന്റെയും യാസിന് മാലിക്കിന്റെയും വീട്ടിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
മിര്‍വാസി ഫറൂഖിന്റെ വീട്ടില്‍ നിന്ന് അത്യാധുനിക ഇന്റര്‍നെറ്റ് വിനിമയ സംവിധാനങ്ങള്‍ പിടിച്ചെടുത്തു.
വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയിലാണ് ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന് മാലിക്ക്
കസ്റ്റഡിയിലായത്. പിന്നാലെ യാസിന് മാലിക്കിന്റെ വീട്ടില്‍ ഇന്ന് രാവിലെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും കസ്റ്റഡിയിലായിരുന്നു. പോലീസുള്‍പ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിന്‍വലിച്ചിരുന്നു.