ശ്രീനഗര്‍: ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്. കാശ്മീരിലെ നൗഷെരയിലും അഖ്നൂറിലുമാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി, ഇന്നു പുലര്‍ച്ചെ നിയന്ത്രണ രേഖ കടന്ന വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ബാലകോട്ടിലെ ഭീകര താവളങ്ങളില്‍ ബോംബിട്ട് നിരവധി ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.