ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും.
കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. സന്നദ്ധ സംഘടനയായ കോമണ്‍കോസ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ദ് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികള്‍ നല്‍കിയത്.
അതേസമയം, റഫാല്‍ യുദ്ധവിമാന ഇടപാടില്‍ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. യുദ്ധവിമാന ഇടപാടില്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.