ന്യൂഡല്‍ഹി; പാകിസാതാന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ വാര്‍ത്ത സമ്മേളനം സംപ്രേക്ഷണം ചെയ്ത 13 വാര്‍ത്ത ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
പുല്‍വാമ തീവ്രവാദി ആക്രമണത്തിന് ശേഷം വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഫെബ്രുവരി 14 ന് പുറത്ത് ഇറക്കിയ സര്‍ക്കുലര്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും സംപ്രേഷണം ചെയ്യുന്നതിന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിബന്ധനകള്‍ വച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കാരണം കാണിക്കള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ Tiranga ടിവി ഉള്‍പ്പടെ 13 ചാനലുകള്‍ക്ക് ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ABP News, Surya Samachar, News Nation, Zee Hindustan, TOTAL TV, ABP Majha, News18 Lokmat, Jai Maharashtra, News 18 Gujarati, News24, Sandesh News, News18 India എന്നിവയാണ് നോട്ടീസ് ലഭിച്ച മറ്റ് ചാനലുകള്‍.