ജയ്പൂര്‍: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ഭര്‍ത്താവ് ജുമാന് സിങ് (32) പോലീസ് പിടിയിലായി. ശനിയാഴ്ച രാത്രി ജയ്പൂരില്‍ നടന്ന സംഭവത്തില്‍ ജുമാന് സിങിന്റെ ഭാര്യ പൂജയാണ് കൊല്ലപ്പെട്ടത്.
മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ജുമാന് സിങ് പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജുമാന് സിങ് ഇക്കാര്യം ഭാര്യയോട് മുമ്പ് ചോദിച്ചിരുന്നു. തുടര്‍ന്ന് പലതവണ ഇത് സംബന്ധിച്ച് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
ഒടുവില്‍ പ്രകോപിതനായ ഇയാള്‍ പൂജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. പൂജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
The husband killed wife