ന്യൂഡല്‍ഹി: കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ജിഎസ്ടി നിരക്ക് ഒരു ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ഇളവ് ബാധകമാണ്. 45 ലക്ഷത്തിന് താഴെ വരുന്ന വീട് നിര്‍മ്മാണത്തിനാണ് ജിഎസ്ടിയുടെ ഇളവ് ലഭിക്കുക. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
45 ലക്ഷം രൂപയില്‍ കൂടുതലുള്ള വീട് നിര്‍മ്മാണത്തില്‍ 5 ശതമാനമാണ് ജിഎസ്ടിയുള്ള നിരക്ക്. നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും നഗരങ്ങള്‍ക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് ചിലവ് കുറഞ്ഞ ഗണത്തില്‍പെട്ട വീടുകള്‍ക്കുള്ള ജിഎസ്ടി നിരക്കിലെ ഇളവ് ലഭിക്കുക.