സൂറത്ത്: ഗുജറാത്തിലെ ധജ് ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് സൂറത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ആയാണ്. പരിസ്ഥി ഗ്രാമം എന്ന നേട്ടം ധജിന് സ്വന്തമായത് ഗുജറാത്ത് പരിസ്ഥി കമ്മീഷന്, വനം, പരിസ്ഥി വകുപ്പ് എന്നിവരുടെ സംയുക്തമായ ഇടപെടലിലൂടെയാണ്.
പ്രകൃതി വിഭവങ്ങളാണ് ഇവിടെയുള്ള ഗ്രാമവാസികള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി സ്വരൂപിക്കുന്നു. കൂടാതെ ബയോഗ്യാസ് പ്ലാന്റുകള്‍, വാട്ടര്‍ ടാങ്കുകളില്‍ മഴ വെള്ളം സംഭരിച്ചു വെയ്ക്കുക തുടങ്ങിയവ ഈ ഗ്രാമത്തിന്റെ പ്രധാന പ്രത്യേകതകളാണ്. ഇവര്‍ ആഹാരത്തിനായി ഉപയോഗിക്കുന്നത് അവര്‍ തന്നെ നട്ടു വളര്‍ത്തുന്ന കാര്‍ഷിക വിളകളാണ്.
പരിസ്ഥി ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി നില്ക്കുന്ന ഗ്രാമവാസികളെ സംരക്ഷിക്കുക, കുറഞ്ഞ ചെലവില്‍ ഗ്രാമം വികസിപ്പിച്ചെടുക്കുക തുടങ്ങിയവയാണ്.