ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നതില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 64 ശതമാനം വ്യാജ വാര്‍ത്തകളെ ഇന്ത്യക്കാര്‍ നേരിടുന്നതായി സൂചിപ്പിക്കുന്നു. വ്യാജ വാര്‍ത്തകളെ കണ്ടെത്താന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈക്രോസോഫ്റ്റ്.
ഇന്ത്യയില്‍ ദിവസേന ലോകശരാശരിയായ 57 ശതമാനത്തെ വെല്ലുന്ന വ്യാജ വാര്‍ത്തകളാണ് പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്. അതെ സമയം, ലോക ശരാശരിയായ 57 ശതമാനത്തില്‍ 50 ശതമാനവും ഇന്റര്‍നെറ്റിലെ ഹോക്സ് വാര്‍ത്തകളായാണ് പുറത്ത് വരുന്നത്.
വ്യാജവാര്‍ത്തകള്‍ മൂലം ആള്‍കൂട്ടകൊലപാതകങ്ങളും വര്‍ധിച്ച് വരുന്നു. നാല്പതിലധികം പേരാണ് കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട് ഫോണുകളിലെ വ്യാജ വാര്‍ത്തകള്‍ മൂലമുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങളില്‍ മരണപ്പെട്ടത്. കുട്ടികളെ തട്ടികൊണ്ടു പോയതായ വാട്ട്സ്ആപ്പിലെ വ്യാജ പ്രചാരണങ്ങളിലൂടെ നിരവധി പേരാണ് കഴിഞ്ഞ വര്‍ഷം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജവാര്‍ത്തകളുടെ ഒഴുക്ക് കൂടുതലും. വാട്ട്സ്ആപ്പിലെ വ്യാജ പ്രചാരണങ്ങളെ തടയാന്‍ കമ്പനി ഫോര്‍വേഡ് ഓപ്ഷന് പരിമിതപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.