ന്യൂഡല്‍ഹി: 14 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്ന സിആര്‍പിഎഫ് ജവാനെ കാണാതായി. ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക് പെയ്ക്കൊണ്ടിരുന്ന സിആര്‍പിഎഫ് ജവാന് സല്ദേഷ് കുമാര്‍ (40)നെയാണ് കാണാതായത്.
ഫെബ്രുവരി 20നായിരുന്നു സല്ദേഷ് കുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി റെയില്‍വെ പോലീസില്‍ സിആര്‍പിഎഫ് പരാതി നല്‍കിയിരുന്നത്. സല്ദേഷ് കുമാറിന് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.