ജയ്പൂര്‍: സര്‍ക്കാരിന്റെ പോരാട്ടം കാശ്മീരിനോ കാശ്മീരികള്‍ക്കോ എതിരെയല്ല. കാശ്മീരിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജസ്ഥാനിലെ തോങ്കിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
‘ഞങ്ങള്‍ യുദ്ധം ചെയ്യുന്നത് ഭീകരവാദത്തിനും, മനുഷ്വത്തത്തിന്റെ എതിരാളികള്‍ക്കും എതിരെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യവ്യാപകമായി നടന്ന അക്രമങ്ങള്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുബങ്ങള്‍ക്കൊപ്പം ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണം നടന്ന് നൂറുമണിക്കൂറുകള്ക്കുള്ളില് അക്രമകാരികളെ അവര്‍ ചെല്ലാന്‍ ഇഷ്ടപ്പെടുന്ന സ്ഥലത്തേക്ക് നമ്മുടെ ജവാന്മാര് പറഞ്ഞയച്ചുവെന്നും മോഡി പറഞ്ഞു.