ശ്രീനഗര്‍: കാശ്മീരില്‍ വിഘടനവാദി നേതാക്കളുടെ അറസ്റ്റ് തുടരുന്നു. യാസിന് മാലിക്കിന്റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്ത് നേതാക്കളും കസ്റ്റഡിയിലായി. വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത് പോലീസുള്‍പ്പടെയുള്ള സുരക്ഷാ സേനയാണ്.
വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന് മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കുകയാണ്.
ഇതിനിടെയാണ് യാസിന് മാലിക്ക് അടക്കമുള്ള വിഘടനവാദി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ നേരെത്തെ തന്നെ ഇന്ത്യ പിന്‍വലിച്ചിരുന്നു.