ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഏഴ് സ്ത്രീകളടക്കം മുപ്പത് പേര് മരിച്ചതായി റിപ്പോര്‍ട്ട്. അമ്പതിലധികം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് എക്സൈസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ മുപ്പതിലധികം പേര് മരിച്ചതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തണമെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അസം മുഖ്യമന്ത്രി ഉത്തരവിട്ടു.
നൂറിലധികം തൊഴിലാളികള്‍ സാലിമിറ തേയില തോട്ടത്തിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങുകയായിരുന്നൂവെന്നാണ് കരുതുന്നതെന്ന് ബിജെപി എംഎല്‍എ മൃണാള്‍ സായ്കിയ പറഞ്ഞു.