ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തുമെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ 2028 ആകുമ്പോഴേക്കും കൂടുതല്‍ വളര്‍ച്ച നേടാവുന്ന 10 രാജ്യങ്ങളുടെ പട്ടികയാണു ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പുറത്തുവിട്ടത്. ഇതില്‍ 2019-2028 കാലഘട്ടത്തില്‍ ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച നിരക്കു പ്രകടിപ്പിക്കുമെന്നാണു ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ പ്രവചനം.
ലോകത്തെ വളരുന്ന സമ്പദ്ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഫിലിപ്പൈന്‍സിനും ഇന്തോനേഷ്യക്കും പിന്നാലെ ശരാശരി 5.1 വളര്‍ച്ച നിരക്കുമായി നാലാം സ്ഥാനത്താണ് ചൈന.
In our new #EM ranking, we rank our forecast fastest-growing #emergingmarkets up to 2028, based on analysis of the key drivers of capital deepening and total factor productivity growth. #India, #Philippines, #Indonesia, and #China top the league: https://t.co/lTLdUXf0TI pic.twitter.com/uDBLOl6Rb7
— Oxford Economics (@OxfordEconomics) February 22, 2019