ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശസുരക്ഷയെക്കുറിച്ച് ദര്‍ശന രേഖ തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദര്‍ശന രേഖ തയ്യാറാക്കാനായി കരസേനയുടെ മുന്‍ ഉത്തര മേഖല കമാന്ററായിരുന്ന ലഫ്.ജനറല്‍ ഡിഎസ് ഹൂഡയുടെ നേത്യത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ചു. ഉറി മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ ഉത്തര മേഖലാ കമാണ്ടര്‍ ആയിരുന്നു ഡിഎസ് ഹൂഡ.