മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിലെ പോളിംഗ് നടക്കും വരെ കാത്തിരിക്കാതെ പാകിസ്താനെതിരെ തിരിച്ചടിക്കണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് പരാമര്‍ശം. തിരിച്ചടി നല്‍കുന്നതിന് യുഎസിനെയോ യൂറോപ്യന്‍ രാജ്യങ്ങളെയോ ആശ്രയിക്കരുതെന്നും ശിവസേന അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണ്, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കൂടിയാണ്. സോഷ്യന്‍ മീഡിയ യുദ്ധം അവസാനിപ്പിക്കണം. ജവാന്മാരുടെ രക്ഷസാക്ഷിത്വം തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനുള്ള ആയുധമാക്കരുതെന്നും പഠാന്‍കോട്ടിനും ഉറിക്കും ശേഷം നമ്മള് ഇപ്പോഴും മുന്നറിയിപ്പുകള്‍ മാത്രം കൊടുത്തു കൊണ്ടിരിക്കുകയാണെന്നും സാമ്നയുടെ എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.
അതേസമയം, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സീറ്റ് വിഭജനം എങ്ങനെ വേണമെന്നതിലും തീരുമാനമായിട്ടുണ്ട്.