ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. സൈനിക ക്യാമ്പുകളില്‍ നിന്ന് അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോഴും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സായുധ സേനാംഗങ്ങളുടെ യാത്രയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ജമ്മു-ശ്രീനഗര്‍, ജമ്മു-ഡല്‍ഹി എന്നീ റൂട്ടുകളിലാണ് പാരാമിലിട്ടറി സേനാംഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്രയ്ക്ക് അര്‍ഹതയുള്ളത്. സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള എല്ലാ പാരാമിലിട്ടറി സേനാംഗങ്ങളും ആനുകൂല്യത്തിന് അര്‍ഹരാണെന്നും കോണ്‍സ്റ്റബിള്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അത് ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ വ്യോമ സേനയുടെ സഹായം തേടാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. പുതിയ തീരുമാനം ജവാന്മാരടക്കമുള്ള ഏഴുലക്ഷത്തിലേറേ പേര്‍ക്ക് ഉപകാരപ്രദമാകും.