ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോഡിയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ 40 സൈനികര്‍ ജീവത്യാഗം ചെയ്തിട്ടും മോഡി സന്തോഷവാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
പുല്‍വാമയില്‍ 40 സൈനീകര്‍ കൊല്ലപ്പെട്ടിട്ടും മോഡി സന്തോഷവാനാണ്. ജീവന് വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ല. ഇതാണ് മോഡി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും രാഹുല്‍ പരിഹസിച്ചു. സൈനികരുടെ 30,000 കോടി രൂപ മോഡി സുഹൃത്തിന് സമ്മാനം നല്‍കിയതായും രാഹുല്‍ ആരോപിച്ചു.