ഷിംല: ഹിമാചല്‍ പ്രദേശില്‍ സൈനീക വാഹനത്തിന് മുകളില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് ഒരു സൈനികന് മരിച്ചു. അഞ്ചു പേര് മഞ്ഞിനടിയില്‍ കുടങ്ങി. അവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്. നംഗ്യ മേഖലയില്‍ ബുധനാഴ്ച പതിനൊന്നോടെയായിരുന്നു അപകടം.
ഇന്തോ-ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്‍ഡോ-ടിബറ്റന്‍ പോലീസ് ഫോഴ്സാണ് കുടുങ്ങിക്കിടക്കുന്ന സൈനികര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ജില്ലാ പോലീസിനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.