ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ വെള്ളി ആഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, ശാന്തന ഗൗഡര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
പിണറായി വിജയന് ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപ്പീല്‍ ഉള്‍പ്പടെ നാല് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥര്‍ കസ്തുരി രംഗ അയ്യര്‍, ആര് ശിവദാസന്‍, കെജി രാജശേഖരന് എന്നിവര്‍ നല്കിയ ഹര്‍ജികളുമാണ് വെള്ളിയാഴ്ച സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇതിന് പുറമെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന് നല്കിയ അപേക്ഷയും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായേക്കും. പിണറായി വിജയനു വേണ്ടി സീനിയര്‍ അഭിഭാഷകന് വി ഗിരി ഹാജരാകാനാണ് സാധ്യത.