ഭുവനേശ്വര്‍: രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ഉറച്ച് നില്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒഡീഷയിലെ ബിജെപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി.
രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കം. എന്നാല്‍, ഭീകരവാദത്തെ ചെറുക്കല്‍ ഒരാളുടെ മാത്രം കടമയല്ല. അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാത്രം ചുമതലയായി ആരും കാണരുത്. വ്യക്തികളും, സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മോഡിയുടെ നേതൃത്വത്തിന് കീഴില്‍ ഉറച്ച് നില്‍ക്കണമെന്നും- യോഗി ആവശ്യപ്പെട്ടു.