ശ്രീനഗര്‍: രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സൈനിക റിക്രൂട്ട്മെന്റ് ക്യാംപില്‍ പങ്കെടുക്കാനെത്തിയത് നിരവധി കാശ്മീരി യുവാക്കള്‍. കഴിഞ്ഞ ദിവസം ബാരാമുള്ളയില്‍ നടന്ന റിക്രൂട്ട്മെന്റ് ക്യാംപില്‍ യുവാക്കളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
വെറും 111 പേരുടെ ഒഴിവുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2500ഓളം ഉദ്യോഗാര്‍ത്ഥികളാണ് എത്തിയത്. കാശ്മീരിന് പുറത്ത് കാശ്മീരികള്‍ക്ക് ജോലി സാധ്യത കുറവാണ്. ഇതാണ് യുവാക്കളെ ഈ മേഖലയിലേക്ക് പോകാന്‍ കൂടുതലും പ്രേരിപ്പിച്ചത്.
2016-ല്‍ കാശ്മീരില്‍ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാന്‍ മുകളിലായിരുന്നെന്ന് ഇക്കണോമിക് സര്‍വേയുടെ ഫലങ്ങള്‍ കാണിക്കുന്നു. കാശ്മീര്‍ താഴ്വരയില് ജോലി സാധ്യതകള്‍ വളരെ കുറവാണെന്നും കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ് ജോലിയില്‍ ചേരാന്‍ ശ്രമിക്കുന്നതെന്നും റിക്രൂട്ട്മെന്റിനെത്തിയ ഒരു ഉദ്യോഗാര്‍ഥി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.