ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യ സഹമന്ത്രി വികെ സിംഗും ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു.
പാകിസ്ഥാന് സന്ദര്‍ശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശി ഡല്‍ഹിയിലെത്തിയത്. നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജരംഗത്ത് ഉള്‍പ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് പ്രധാനമന്ത്രി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തില്‍ ഇന്ത്യ സൗദിയുടെ പിന്തുണ തേടും.