ബിക്കാനിര്‍: രാജസ്ഥാനിലെ അതിര്‍ത്തി നഗരമായ ബിക്കാനീറിലുള്ള പാകിസ്ഥാന്‍കാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് ബിക്കാനീര്‍ ജില്ലാ മജിസ്ട്രേട്ട് അടിയന്തര ഉത്തരവ് നല്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിആര്‍പിസി 144 പ്രകാരം ഉത്തരവിറക്കിയത്.
പാകിസ്താന് വംശജര്‍ക്ക് നഗരത്തില്‍ ഹോട്ടലുകളോ ലോഡ്ജുകളോ നല്‍കരുത്. ഇവരുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള വ്യവസായ ബന്ധവും നടത്തരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏത് നിമിഷവും തിരിച്ചടിയുണ്ടാവുമെന്ന് സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.