ഷില്ലോംഗ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി മേഘാലയ ഗവര്‍ണര്‍. കാഷ്മീരില്‍ നിന്നുള്ള എല്ലാത്തിനെയും ബഹിഷ്കരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി. ട്വിറ്ററിലൂടെയായിരുന്നു റോയിയുടെ പ്രസ്താവന.
‘ഇന്ത്യന്‍ സൈന്യത്തില്‍നിന്നു വിരമിച്ച ഒരു കേണലിന്റെ ആവശ്യം കാഷ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ടു വര്‍ഷത്തേക്ക് അമര്‍നാഥ് യാത്ര നടത്തരുത്. കാഷ്മീരിലെ കച്ചവട സ്ഥലങ്ങളില്‍നിന്നോ എല്ലാ ശൈത്യകാലത്തും വരുന്ന കാഷ്മീര്‍ വ്യാപാരികളില്‍നിന്നോ ഒരു ഉത്പന്നങ്ങളും വാങ്ങരുത്. കാഷ്മീരിന്റെതായ എല്ലാത്തിനെയും ബഹിഷ്കരിക്കണം എന്നാണ്. ഇതിനോടു താന്‍ യോജിക്കുന്നുവെന്നും റോയി ട്വീറ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടു പ്രതികരിച്ചാണ് മുന്‍ ബിജെപി നേതാവു കൂടിയായ ഗവര്‍ണറുടെ ട്വീറ്റ്.
പ്രസ്താവന വിവാദമായതോടെ വിമര്‍ശനവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തി. റോയിയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തി.