ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കൊലപാതക രാഷ്ട്രീയത്തിന് പാര്‍ട്ടി എതിരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും, മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടികള്‍ ഉറപ്പാണെന്നും കോടിയേരി പറഞ്ഞിരുന്നു.