പൂനെ:പാക്കിസ്താന് അനുകൂല മുദ്രാവാക്യം മുഴക്കിയ റെയില്‍വേ ഉദ്യോഗസ്ഥന് അറസ്റ്റില്‍. പൂനെ ലോണാവാലയിലെ ശിവാജി ചൗക്കില്‍ ‘പാക്കിസ്ഥാന് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയ ഉപേന്ദ്രകുമാര്‍ ശ്രീവീര്‍ ബഹദൂര്‍ സിംഗ് (39) എന്നയാളാണ് അറസ്റ്റിലായത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് കളക്ടര്‍ ആയി ജോലി ചെയ്യുന്നയാളാണ് ഉപേന്ദ്രകുമാര്‍. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലോണോവാലയില്‍ താമസിക്കുന്നവര്‍ ഒത്തുകൂടിയിരുന്നു. ഈ ചടങ്ങ് നടക്കുന്നതിനിടെയാണ് ഉപേന്ദ്രകുമാര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 18 വരെ കസ്റ്റഡിയില്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.