ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദം ശക്തമാക്കി ഇന്ത്യ.
ഡല്‍ഹിയില്‍ നടക്കുന്ന പ്രതിനിധികളുടെ യോഗത്തില്‍ ദക്ഷിണ കൊറിയ, സ്വീഡന്,സ്ലോവാക്കിയ,ഫ്രാന്‍സ്, സ്പെയിന്, ഭൂട്ടാന്, ജര്‍മനി,ഹംഗറി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്,കാനഡ, ബ്രിട്ടന്, റഷ്യ, ഇസ്രയേല്‍, ഓസ്ട്രേലിയ, ജപ്പാന്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തെ ചൈന അപലപിച്ചു. എന്നാല്‍ ജയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയുടെ ആവശ്യത്തെ ചൈന പിന്തുണച്ചിരുന്നില്ല.
അതേസമയം, ഭീകരാക്രണത്തില്‍ ഭീകരര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സി.ആര്.പി.എഫ് രംഗത്തെത്തി. പുല്‍വാമ ആക്രമണം ഞങ്ങള്‍ മറക്കില്ല,? നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്നും സി.ആര്.പി.എഫ് ട്വിറ്ററില്‍ കുറിച്ചു. പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ 44 സി.ആര്.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.