ന്യൂഡല്‍ഹി: ഇന്നലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു.
I'm shocked after hearing about the attack in Pulwama, heartfelt condolences to the martyred soldiers & prayers for the speedy recovery of the injured jawaans.
— Virat Kohli (@imVkohli) February 15, 2019
ഈ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്മാര് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വീരേന്ദര്‍ സെവാഗ് ട്വീറ്ററില്‍ കുറിച്ചു.
Really pained by the cowardly attack on our CRPF in J&K in which our brave men have been martyred . No words are enough to describe the pain. I wish a speedy recovery to those injured.#SudharJaaoWarnaSudhaarDenge
— Virender Sehwag (@virendersehwag) February 14, 2019
രോഹിത് ശര്‍മ്മയുടെ ട്വീറ്റ് ‘സ്നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയുംഎപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും’ എന്നായിരുന്നു.
Shocked and horrified by what happened #Pulwama. The day we all celebrated love some cowards spread hatred. Thinking about the jawans and their families. India keep them in your prayers.
— Rohit Sharma (@ImRo45) February 15, 2019
വിവിഎസ് ലക്ഷ്മണ്, ശിഖര്‍ ധവാന്, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന എന്നിവരും വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ട്വിറ്ററിലെത്തി.
Sad and pained to hear about the dastardly attack on our brave CRPF men in #Pulwama in which many of our jawans have been martyred . I pray for a quick and speedy recovery of those injured in the attack.
— VVS Laxman (@VVSLaxman281) February 14, 2019
Deeply saddened and disturbed by the news. I condemn the terror attack in #Pulwama. My condolences to the families of the jawans who sacrificed their lives.
— Shikhar Dhawan (@SDhawan25) February 14, 2019
Really pained to hear about the attack on our #CRPF men who have been martyred in the attack in J&K. I pray the coward attackers are taught a lesson at the earliest.
— Mohammad Kaif (@MohammadKaif) February 14, 2019
Appalled and deeply disturbed by the news of CRPF jawans killed in Kashmir's Pulwama. My thoughts and prayers with the martyrs' families.
— Suresh Raina?? (@ImRaina) February 14, 2019
വൈകുന്നേരം മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാകിസ്താന് ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.