മുംബൈ: ആകാശ് അംബാനിയുടെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ് അംബാനി കുടുംബം. ശ്ലോക മെഹ്തയുമായുള്ള ആകാശിന്റെ വിവാഹം ഇക്കൊല്ലം മാര്‍ച്ച് ഒമ്പതിനാണ് നടക്കുന്നത്. ഗണപതിയ്ക്ക് ആദ്യത്തെ ക്ഷണക്കത്ത് നല്കി അനുഗ്രഹം നേടാന്‍ കത്തുമായി മുകേഷ് അംബാനിയും നിത അംബാനിയും സിദ്ധിവിനായക ക്ഷേത്രത്തിലെത്തി.
ഫോട്ടോഗ്രാഫര്‍ വൈറല്‍ ഭായാനിയാണ് ക്ഷണക്കത്ത് വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ആഡംബര ക്ഷണക്കത്തിന്റെ ഉള്ളടക്കം പൂര്‍ണ്ണമായും ഉണ്ട്.
കൈവേലകളും ചിത്രപ്പണികളും ചേര്‍ത്ത് മനോഹരമായി കത്ത് രൂപകല്പന ചെയ്തിരിക്കുന്നു. ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കത്തില്‍ ഗണപതിയുടെ ചിത്രവുമുണ്ട്. ഒപ്പം കൃഷ്ണന്റെയും രാധയുടേയും പ്രണയരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച മറ്റൈാരു കത്തും ഇതിലുണ്ട്.
ആഡംബരപൂര്ണ്ണമായിരിക്കും ആകാശിന്റെ വിവാഹം എന്നത് ഉറപ്പാണ്. പ്രമുഖ വജ്രവ്യാപാരി റസ്സല്‍ മെഹ്തയുടെ ഇളയമകളായ ശ്ലോക ആകാശിന്റെ സഹപാഠിയായിരുന്നു. ഇവരുടെ വിവാഹനിശ്ചയം 2018 ജൂണ്‍ 30 നായിരുന്നു.