ന്യൂഡല്‍ഹി: 2015 മുതല്‍ 2018വരെ ഇന്ത്യയില്‍ ദത്തെടുക്കപ്പെട്ട 60% കുട്ടികളും പെണ്‍കുട്ടികളെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്സഭയില്‍ വനിതശിശുക്ഷേമ മന്ത്രാലയം കൊടുത്ത കണക്ക് പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി 6962 പെണ്‍കുട്ടികളെയും 4687 ആണ്‍കുട്ടികളെയുമാണ് ദത്തെടുത്തത്.
ആകെ 11649 കുട്ടികളെയാണ് 2015 മപല് 18 വരെ ദത്തെടുക്കപ്പെട്ടത്. ഇന്ത്യയ്ക്കകത്തും പുറത്തേക്കുമായി ദത്തെടുക്കപ്പെട്ട കുട്ടികളുടെ ആകെ കണക്കാണിത്. ഇതില്‍ 6962പേരും പെണ്‍കുട്ടികളാണ്. ഇത് 60% വരും. രാജ്യത്ത് പെണ്‍കുട്ടികളോടുള്ള വിവേചനം കുറഞ്ഞ് വരുന്നതായി ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
2015-2016ല്‍ ദത്തെടുത്ത 3011 കുട്ടികളില്‍ 1855 പേരും പെണ്‍കുട്ടികളായിരുന്നു. 2016-17 ആയപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 1915 ആയി വര്‍ധിച്ചു. 2017-18ലും 2018-19ലും ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 3276 , 2152 പേരായിരുന്നു ദത്തെടുക്കാനുള്ള പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 1943, 1249 എന്നിങ്ങനെയായിരുന്നു പെണ്‍കുട്ടികളുടെ എണ്ണം.