ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് റോഡ് ഷോയിലൂടെ തുടക്കം കുറിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വദ്ര ആശംസകള്‍ അര്‍പ്പിച്ചത്. ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനും പ്രിയങ്കയ്ക്ക് ശുഭാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വദ്ര കുറിപ്പ്.
തന്റെ ഉറ്റസുഹൃത്തും ഉത്തമഭാര്യയും തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയുമാണെന്നും വദ്ര പ്രിയങ്കയെക്കുറിച്ച് പറയുന്നു. ഇന്ത്യയുടെ ജനങ്ങള്‍ക്ക് പ്രിയങ്കയെ കൈമാറിയിരിക്കുകയാണെന്നും അവള്‍ക്കൊന്നും വരാതെ നിങ്ങള്‍ നോക്കണമെന്നും വദ്ര കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു.