ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ വധിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് വ്യക്തമല്ലെന്നും ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.
കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. രൂക്ഷമായ കല്ലേറ് നടക്കുന്ന ഈ പ്രദേശത്ത് വെച്ച് നാലു സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ നിന്ന് ആയുധങ്ങളും യുദ്ധസമാനമായ സാമഗ്രികളും പിടിച്ചെടുത്തു.