ഒസ്മനാബാദ്: തര്‍ക്കത്തിനൊടുവില്‍ ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവാവ് മൃതദേഹത്തിനരികില്‍ ഒരു രാത്രി ഉറങ്ങി. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് എന്ന സ്ഥലത്താണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
വിനോദ് ധന്‍സിങ് പവാര്‍ എന്നയാളാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. താന്‍ ചെയ്ത കൃത്യത്തെക്കുറിച്ച് പ്രതി തന്നെയാണ് പോലീസിനെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഭാര്യയുമായി തര്‍ക്കമുണ്ടായെന്നും ഇതില്‍ ദേഷ്യപ്പെട്ടാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.
കൊല ചെയ്ത രാത്രി മുഴുവന്‍ മൃതദേഹത്തിനരികില്‍ ചെലവഴിച്ചെന്നും വിനോദ് വെള്ളിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തി വിശദീകരിച്ചു. വിനോദ് കുഴല്‍ കിണര്‍ എജന്റായി ജോലി ചെയ്യുകയാണ് . ഭാര്യ പ്രിയങ്ക തുല്‍ജാപ്പൂരില്‍ നേഴ്സ് ആയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഒന്‍പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. പ്രിയങ്ക അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. വിനോദ് പലപ്പോഴും പണം ആവശ്യപ്പെട്ട് വീട്ട് വഴക്കുകള്‍ സൃഷ്ടിക്കാറുണ്ടെന്ന് പ്രിയങ്കയുടെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്കി. വിനോദിനെതിരെ കൊലപാതകം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.