ഒഡീഷ: ടാങ്ക് വേധ മിസൈലായ നാഗിന്റെ ഹെലികോപ്റ്റര്‍ പതിപ്പായ ഹെലീന ഇന്ത്യ പരീക്ഷിച്ചു. ഹെലികോപ്റ്ററില്‍ നിന്ന് തൊടുക്കാവുന്ന അത്യാധുനിക ടാങ്ക് വേധ മിസൈലാണ് ഇത്. ആര്‍മിയുടെ യുദ്ധഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഒഡീഷ തീരത്താണ് ഇത് പരീക്ഷിച്ചത്.
രാജ്യത്തെ പ്രമുഖ സൈനിക ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. ഏഴു മുതല്‍ എട്ടുകിലോമീറ്റര്‍ വരെ ദൂരപരിധിയിലുളള ശത്രു ടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുളളതാണ് ഹെലീന.
ചാന്ദിപ്പൂരിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു മിസൈലിന്റെ പരീക്ഷണം. മിസൈല്‍ കൃത്യമായി ലക്ഷ്യം കണ്ടതായി അധികൃതര്‍ അറിയിച്ചു. ഇത് ലോകത്തെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ മിസൈലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.