കൊല്‍ക്കത്ത: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എന്‍.നാഗേശ്വര റാവുവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് കമ്പനികളില്‍ കൊല്‍ക്കത്ത പൊലീസിന്റെ മിന്നല്‍ പരിശോധന.
റാവുവിന്റെ ഭാര്യ പങ്കാളിയായ സാള്‍ട്ട് ലേക്കിലെ ആന്ജലീല മെര്‍ക്കന്റെയില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും കൊല്‍ക്കത്തയിലെ ഓഫീസിലുമാണ് വെള്ളിയാഴ്ച കൊല്‍ക്കത്ത പൊലീസ് റെയിഡ് നടത്തിയത്.
ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐ ചോദ്യം ചെയ്യലിനായി ഷില്ലോംഗില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് പരിശോധന.