അലിഗര്‍: അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കായി ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുകേഷ് സിംഗ് ലോധി വൈസ് ചാന്‍സിലര്‍ താരീഖ് മന്‍സൂറിന് കത്തുനല്‍കി.
വൈസ് ചാന്‍സിലര്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ യുവമോര്‍ച്ചയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രവേശിച്ച് വിഗ്രഹം സ്ഥാപിക്കുമെന്നുമാണ് മുകേഷ് സിംഗിന്റെ ഭീഷണി.
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാകയുമായി അനുവാദമില്ലാതെ ക്യാമ്പസിനുള്ളില്‍ പ്രകടനം നടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ യൂണിവേഴ്സിറ്റി അധികൃതര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ ക്ഷേത്രം വേണമെന്ന് ആവശ്യവുമായി യുവമോര്‍ച്ച മുന്നോട്ട് വന്നിരിക്കുന്നത്.