ഇന്‍ഡോര്‍: കാറില്‍ യാത്ര ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടത്തില്‍ നിന്നും കാര്‍ യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്‍ഡോറിലാണ് സംഭവം. ബിസിനസുകാരനായ കാര്‍ യാത്രക്കാരന് ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചത്. ആദ്യം ഫോണില്‍ നിന്ന് ഇലക്ട്രിക് സ്പാര്‍ക്ക് ഉണ്ടാവുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല.
തുടര്‍ന്ന് ഫോണില്‍ നിന്നും പുക ഉയരാന്‍ തുടങ്ങിയതോടെ വാഹനം റോഡിനരികെ നിര്‍ത്തി ഫോണ്‍ വലിച്ചെറിയുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കകം സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചതായി ബിസിനസുകാരന് പറയുന്നു. ഫോണ്‍ കാറിന്റെ സീറ്റില്‍ തന്നെ വെയ്ക്കാതെ പുറത്തേക്ക് വലിച്ചെറിഞ്ഞത് വലിയ അപകടം ഒഴിവാക്കിയെന്ന് പോലീസ് പറയുന്നു.