മുംബൈ: തെക്കേ മുംബൈയില്‍ കടല്‍തീരത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ചരിത്ര സ്മാരകമായ ഗേറ്റ് വേ ഓഫ് ഇന്ത്യ മോടി കൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മുംബൈയുടെ താജ്മഹല്‍ എന്നും അറിയപ്പെടുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ വൃത്തിയാക്കി അലങ്കരിക്കാനാണ് പദ്ധതി.
ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെ യോഗത്തില്‍ സംബന്ധിച്ചു. പദ്ധതി തയ്യാറാക്കാന്‍ ഗവര്‍ണര്‍ മുനിസിപ്പല്‍ കമീഷണര്‍ അജോയ് മേത്തയോട് നിര്‍ദേശിച്ചു
26 മീറ്റര്‍ ഉയരത്തിലുള്ള ഈ കമാനം ബ്രിട്ടണിലെ ജോര്‍ജ്ജ് അഞ്ചാമന് രാജാവും, മേരി രാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായാണ് നിര്‍മ്മിച്ചത്. ബസാള്‍ട്ട്, കോണ്‍ക്രീറ്റ് എന്നിവയിലാണ് നിര്‍മ്മാണം. ഹിന്ദു-മുസ്ലിം കെട്ടിട നിര്‍മ്മാണ ശൈലികള്‍ ഏകോപിപ്പിച്ചാണു രൂപകല്പന. ചരിത്രത്തില്‍ ഇടം നേടിയ ഗേറ്റ് വേ ഇന്നും നഗരത്തില്‍ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കേന്ദ്രമാണ്.