കൊല്‍ക്കത്ത: കൈയില്‍ ഏക് താരയുമായി വിവാദങ്ങള്‍ക്കിടയിലും ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിച്ച് മമതാ ബാനര്‍ജി. വ്യാഴാഴ്ച നടന്ന ബംഗാള്‍ ആഗോള വ്യാപാര ഉച്ചകോടിയിലാണ് സംഘഗാനത്തില്‍ പങ്കു ചേര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയത്.
ബാവുല്‍ഗാനവും മുകേഷ് അംബാനി, സജ്ജന്‍ ജിന്‍ഡാല്‍ തുടങ്ങി രാജ്യത്തെ പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന കലാപരിപാടികളില്‍ ഉണ്ടായിരുന്നു. വെള്ള കോട്ടണ്‍ സാരിയുടുത്ത് കൈയില്‍ ഏക് താരയുമായി കുങ്കുമവര്‍ണത്തിലുള്ള വസ്ത്രം ധരിച്ച് ഏക് താരയുമായി വേദിയിലെത്തിയ ഗായകസംഘത്തിനൊപ്പം മമതയുമെത്തി.
Kolkata: Bengal CM Mamata Banerjee joins Baul folk singers on the stage at Bengal Global Business Summit
Report: @iindrojit
More #ReporterDiary: https://t.co/FAHzdjSiWA pic.twitter.com/fKynt6wQLf— India Today (@IndiaToday) February 7, 2019
സംഘത്തിനൊപ്പം മമത ആലപിച്ചത് പ്രശസ്ത ബംഗാളി കവി ദ്വിജേന്ദ്രലാല്‍ റായിയുടെ ‘ധോനോ ധാന്നേ പുഷ്പേ ഭോരാ’ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനമാണ്. കവിതയെഴുത്തും ചിത്രമെഴുത്തുമായി നേരത്തെ കലാരംഗത്തെ തന്റെ പ്രതിഭ തെളിയിച്ച മമത ബാവുല്‍ ഗായകര്‍ക്കൊപ്പം മനോഹരമായി പാടി.
സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ 2019 ഓടെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്ന് മമത പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പുതിയ വ്യാപാരനയം പ്രഖ്യാപിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. പുതിയ കേന്ദ്രമന്ത്രിസഭ അടുത്തു തന്നെ നിലവില്‍ വരുമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു.